Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ശാര്‍ക്കര മൈതാനിയില്‍ ചവര്‍കൂന; ദുരിതമൊഴിയാതെ നാട്ടുകാര്‍

ചിറയിന്‍കീഴ്: ശാര്‍ക്കര മൈതാനിയിലെ ചവര്‍കൂമ്പാരങ്ങള്‍ പ്രദേശവാസികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ശാര്‍ക്കര ക്ഷേത്രഉത്സവവേളയിലാണ് ഇത്രയധികം ചവര്‍ കുന്നുകൂടിയത്. ഉത്സവം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ചവര്‍ നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ക്ഷേത്രമൈതാനിയില്‍ ഇപ്പോഴും വിപണനമേള നടന്നുവരുകയാണ്. മൈതാനിയിലെ താത്ക്കാലിക സ്റ്റാളുകളില്‍ നിന്നും മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നു. മാലിന്യങ്ങള്‍ ക്ഷേത്രമൈതാനിയില്‍ കിടന്ന് അഴുകി നാറുന്നു. അസഹനീയമായ ദുര്‍ഗന്ധംമൂലം ആര്‍ക്കും മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാന്‍ കഴിയില്ല. ക്ഷേത്രമൈതാനിയിലെ പ്രവേശനകവാടത്തിന്റെ ഓരംചേര്‍ന്നാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. സമീപത്തെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഈ മാലിന്യം ഏറെ ദോഷം ചെയ്യുന്നു. ഈ ചവര്‍കൂമ്പാരത്തിന് മുന്നിലാണ് വൈദ്യുതി ഓഫീസും.


ശാര്‍ക്കര മൈതാനയില്‍ നടക്കുന്ന വിപണനമേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മൈതാനിയിലെ ആല്‍ത്തറകളില്‍ സൗഹൃദം പങ്കുവെയ്ക്കാന്‍ നിരവധി പേരാണ് വൈകുന്നേരങ്ങളില്‍ എത്താറുള്ളത്. എന്നാല്‍ ഈ ദുര്‍ഗന്ധംമൂലം ആര്‍ക്കും അധികനേരം തങ്ങാന്‍ കഴിയുന്നില്ല. ചിറയിന്‍കീഴ് പഞ്ചായത്തധികൃതരോ, ദേവസ്വം ബോര്‍ഡോ, മൈതാനം കരാര്‍ എടുത്തയാളോ ചവര്‍നീക്കാന്‍ ഇനിയും നടപടികള്‍ എടുത്തിട്ടില്ല.

No Response to "ശാര്‍ക്കര മൈതാനിയില്‍ ചവര്‍കൂന; ദുരിതമൊഴിയാതെ നാട്ടുകാര്‍"

Post a Comment

Citizen Journalist