Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

വര്‍ക്കലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം: വെള്ളക്കച്ചവടം പൊടിപൊടിക്കുന്നു ...


വര്‍ക്കല: വേനല്‍ കടുത്തതോടെ വര്‍ക്കലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. താരതമ്യേന കിണറുകള്‍ കുറവായ വര്‍ക്കല നഗരത്തില്‍ പൈപ്പ്‌വെള്ളം കൂടി കിട്ടാതായതോടെ ജനജീവിതം ദുരിതമായി. കുടിവെള്ളത്തിനായി പലരും കിലോമീറ്ററുകള്‍ താണ്ടേണ്ടുന്ന അവസ്ഥയാണ്. പൊതുപൈപ്പിലൂടെ വല്ലപ്പോഴും എത്തുന്ന വെള്ളം നൂല് കനത്തിലാണ് കിട്ടുന്നത്.

കുടിവെള്ളത്തിന് ക്ഷാമം രൂക്ഷമായിട്ടും ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

സ്വകാര്യ വ്യക്തികള്‍ ടാങ്കുകളില്‍ എത്തിക്കുന്ന ജലത്തെയാണ് ഇപ്പോള്‍ പലരും ആശ്രയിക്കുന്നത്. ടാങ്കിന്റെയും വാഹനത്തിന്റെയും വലിപ്പം അനുസരിച്ച് 300 രൂപ മുതല്‍ 1000 രൂപവരെയാണ് വെള്ളത്തിന് വിലയീടാക്കുന്നത്. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളക്കച്ചവടത്തിനായി നിരവധിപേര്‍ രംഗത്ത് എത്തുന്നുണ്ട്. തോടുകളിലും നദികളിലും ഉള്ള വെള്ളമാണ് ഇവരില്‍ പലരും ഊറ്റിയെടുക്കുന്നത്. ഇത് സമീപത്തെ കിണറുകളിലെ ജലവിതാനം താഴുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. വേണ്ടത്ര ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് ഈ രീതിയില്‍ വെള്ളം എത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിര്‍മാണ മേഖലയിലും ഹോട്ടലുകളിലും വ്യവസായ സ്ഥാപനങ്ങളിലുമാണ് ലോറികളില്‍ വെള്ളംകൂടുതലായും വരുന്നത്.

അതേസമയം വൈദ്യുതി തകരാര്‍ കാരണം പമ്പിങ്ങിന് കാലതാമസം നേരിടുന്നതാണ് ഉയര്‍ന്ന പ്രദേശങ്ങളിലെ ജലവിതരണത്തിന് തടസ്സം ഉണ്ടാകുന്നതെന്ന് ജല അതോറിട്ടി അധികൃതര്‍ അറിയിച്ചു. പമ്പിങ് തുടങ്ങിയാല്‍ തന്നെ ടാങ്ക് നിറയാന്‍ സമയം വേണ്ടിവരും. താഴ്ന്ന പ്രദേശങ്ങളില്‍ ഉപഭോഗം കൂടുമ്പോഴാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം നേരിടുന്നത്. വര്‍ക്കല നഗരത്തിലെ കാലഹരണപ്പെട്ട പൈപ്പുകളും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

No Response to "വര്‍ക്കലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം: വെള്ളക്കച്ചവടം പൊടിപൊടിക്കുന്നു ..."

Post a Comment

Citizen Journalist