നാലഞ്ച് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ നഗരജീവിതത്തെ താറുമാറാക്കി. റോഡുകള്‍ കുണ്ടും കുഴിയുമായി. പല പ്രദേശങ്ങളിലും റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും ഓഫിസ് ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. പലസ്ഥലങ്ങളിലും മരങ്ങള്‍വീണു. ചില സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സം നേരിട്ടു. നാലിടത്തായാണ് മരങ്ങള്‍ വീണത്.