Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

Varkkala (വര്‍ക്കല) ടൂറിസം മേഖലയില്‍ മോഷണവും പിടിച്ചുപറിയും; ആറംഗസംഘം അറസ്റ്റില്‍


Varkkala (വര്‍ക്കല): ടൂറിസം മേഖല കേന്ദ്രീകരിച്ച് മോഷണവും പിടിച്ചുപറിയും അക്രമവും നടത്തിവന്ന ആറംഗ സംഘത്തെ വര്‍ക്കല പോലീസ് അറസ്റ്റ്‌ചെയ്തു. ചിലക്കൂര്‍ കോട്ടുമൂല വയലില്‍ വീട്ടില്‍ സൈനുദ്ദീന്‍ (26), ചിലക്കൂര്‍ തൊട്ടിപ്പാലം നിസ മന്‍സിലില്‍ അഹമ്മദ് (26), തൊട്ടിപ്പാലം ബീന മന്‍സിലില്‍ ദീപക് (24), തൊട്ടിപ്പാലം കനാല്‍പുറമ്പോക്കില്‍ ഷാജി (33), ഫര്‍സാന മന്‍സിലില്‍ സബീര്‍ (26), രാമന്തളി കോട്ടുമൂല കനാല്‍ പുറമ്പോക്ക് രാധാമന്ദിരത്തില്‍ സുധി (37)എന്നിവരെയാണ് പിടികൂടിയത്. പാപനാശം മേഖലയില്‍ വിദേശികള്‍ക്ക് നേരെയുള്ള മോഷണവും അക്രമവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വര്‍ക്കല പോലീസ് രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.

പാപനാശം നോര്‍ത്ത് ക്ലിഫിന് സമീപം ഹിന്ദുസ്ഥാന്‍ കോട്ടേജില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശി തെരേസാ വാന്‍സ്യൂ (52)വിനെ ആക്രമിച്ച് പണവും ക്യാമറകളും കവര്‍ന്ന കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ എട്ടിനായിരുന്നു തെരേസയ്ക്കുനേരെ ആക്രമണം ഉണ്ടായത്. വെട്ടുകത്തി വീശിയും മദ്യക്കുപ്പികൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷമായിരുന്നു മോഷണം. ഇവരില്‍ നിന്ന് 3000 രൂപ, രണ്ട് മൊബൈല്‍ഫോണ്‍, രണ്ട് ഡിജിറ്റല്‍ ക്യാമറ എന്നിവയാണ് കവര്‍ന്നത്. ഈ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുവരവേ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. 10 വര്‍ഷമായി ഇന്ത്യന്‍ പൗരത്വമുള്ള തെരേസയുടെ സഹായവും പോലീസിന് ലഭിച്ചിരുന്നു. പ്രതികളില്‍ ഒരാളായ ദീപക്കിന്റെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു.

2009 നവംബറില്‍ വര്‍ക്കല ഗസ്റ്റ്ഹൗസിന് സമീപം ബ്രിട്ടീഷ് സ്വദേശി റോസന്നവാലിയെ വാളുകാട്ടി ഭീഷണിപ്പെടുത്തി പണവും ക്യാമറയും കവര്‍ന്നതും ഇവരുടെ സംഘമാണ്. 4800 രൂപ അടങ്ങിയ പേഴ്‌സ്, 200 പൗണ്ട് വീതം വിലയുള്ള രണ്ട് ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. 2009 മെയ് മൂന്നിന് കുരയ്ക്കണ്ണി ഹെലിപ്പാഡ് ആദിത്യ ബീച്ച് പാലസില്‍ ഫ്രഞ്ച് സ്വദേശി ലൂദര്‍ ജനോ (28)യെ മോഷണശ്രമത്തിനിടയില്‍ വെട്ടി പരിക്കേല്‍പ്പിച്ചതും ഈ ആറംഗ സംഘമാണെന്ന് പോലീസ് പറഞ്ഞു. ഇതിനുപുറമേ വിദേശ വനിതകളെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്ത നിരവധി കേസുകളിലും ഇവര്‍ പ്രതികളാണ്.

ചിലക്കൂര്‍ മുതല്‍ ഓടയം തിരുവമ്പാടി ഭാഗം വരെയുള്ള ടൂറിസം മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. എതിര്‍ക്കുന്നവരെ നേരിടാന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വെട്ടുകത്തിയാണിവര്‍ ഉപയോഗിക്കുന്നത്. ഈ സംഘത്തിലെ ഒരാളെ പിടികൂടാനുണ്ട്. ഇവരില്‍ നിന്ന് മോഷണവസ്തുക്കള്‍ സ്ഥിരമായി വാങ്ങുന്ന ആളെയും പോലീസ് അന്വേഷിച്ചുവരികയാണ്. പാപനാശത്ത് കഴിഞ്ഞ ദിവസം ഇതേ സംഘം മോഷണത്തിന് ശ്രമിച്ചെങ്കിലും പോലീസ് എത്തിയതിനെ തുടര്‍ന്ന് രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് പാലച്ചിറ യു.പി. എസിന് സമീപത്തുനിന്നാണ് പിടികൂടിയത്. വര്‍ക്കല സി.ഐ. ആര്‍. അശോക്കുമാര്‍, ജൂനിയര്‍ എസ്.ഐ. രാജീവ്, എ.എസ്.ഐ. അരവിന്ദന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ നിസാം, പോലീസുകാരായ വിനോദ്, ബിജുകുമാര്‍, ശ്രീജിത്ത്, എ.എച്ച്. ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read the rest of this entry »

ഇളമ്പ സ്‌കൂളില്‍ ഗുരുശിഷ്യ സംഗമം

Attingal (ആറ്റിങ്ങല്‍): ഇളമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം മുതല്‍ 2003 വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും സംഗമം 'ഓര്‍മച്ചെപ്പ് ഗുരുശിഷ്യ സംഗമം' എന്ന പേരില്‍ നടത്തുന്നു. മെയ് ഒന്നിന് ഉച്ചയ്ക്ക് 2 ന് ശേഷം സ്‌കൂള്‍ അങ്കണത്തിലാണ് ഒത്തുചേരല്‍. ഇതിനായി 101 പേരടങ്ങുന്ന സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഒരുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 3 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥികളായ പ്രഗത്ഭര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു....

Read the rest of this entry »

ശാര്‍ക്കര മൈതാനിയില്‍ ചവര്‍കൂന; ദുരിതമൊഴിയാതെ നാട്ടുകാര്‍

ചിറയിന്‍കീഴ്: ശാര്‍ക്കര മൈതാനിയിലെ ചവര്‍കൂമ്പാരങ്ങള്‍ പ്രദേശവാസികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ശാര്‍ക്കര ക്ഷേത്രഉത്സവവേളയിലാണ് ഇത്രയധികം ചവര്‍ കുന്നുകൂടിയത്. ഉത്സവം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ചവര്‍ നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ക്ഷേത്രമൈതാനിയില്‍ ഇപ്പോഴും വിപണനമേള നടന്നുവരുകയാണ്. മൈതാനിയിലെ താത്ക്കാലിക സ്റ്റാളുകളില്‍ നിന്നും മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നു. മാലിന്യങ്ങള്‍ ക്ഷേത്രമൈതാനിയില്‍ കിടന്ന് അഴുകി നാറുന്നു. അസഹനീയമായ ദുര്‍ഗന്ധംമൂലം ആര്‍ക്കും മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാന്‍ കഴിയില്ല. ക്ഷേത്രമൈതാനിയിലെ പ്രവേശനകവാടത്തിന്റെ ഓരംചേര്‍ന്നാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. സമീപത്തെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഈ മാലിന്യം ഏറെ ദോഷം ചെയ്യുന്നു. ഈ ചവര്‍കൂമ്പാരത്തിന് മുന്നിലാണ് വൈദ്യുതി ഓഫീസും.


ശാര്‍ക്കര മൈതാനയില്‍ നടക്കുന്ന വിപണനമേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മൈതാനിയിലെ ആല്‍ത്തറകളില്‍ സൗഹൃദം പങ്കുവെയ്ക്കാന്‍ നിരവധി പേരാണ് വൈകുന്നേരങ്ങളില്‍ എത്താറുള്ളത്. എന്നാല്‍ ഈ ദുര്‍ഗന്ധംമൂലം ആര്‍ക്കും അധികനേരം തങ്ങാന്‍ കഴിയുന്നില്ല. ചിറയിന്‍കീഴ് പഞ്ചായത്തധികൃതരോ, ദേവസ്വം ബോര്‍ഡോ, മൈതാനം കരാര്‍ എടുത്തയാളോ ചവര്‍നീക്കാന്‍ ഇനിയും നടപടികള്‍ എടുത്തിട്ടില്ല.
Read the rest of this entry »

കിളിമാനൂര്‍: സംസ്ഥാനപാത മരണക്കെണിയാകുന്നു; അധികൃതര്‍ക്ക് കണ്ടഭാവമില്ല

 സംസ്ഥാന പാതയില്‍ കിളിമാനൂരിനും കാരേറ്റിലും ഇടയിലുള്ള ഭാഗത്ത് അപകടം പതിവാകുന്നു. ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം ദിനംപ്രതി പെരുകിയിട്ടും അപകടം കുറയ്ക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപമുയരുന്നു. തിങ്കളാഴ്ച നാല്അപകടങ്ങളാണ് സംസ്ഥാനപാതയിലുണ്ടായത്. ഒരു ജീവന്‍ നഷ്ടമാവുകയും ചെയ്തു.

മണലേത്തുപച്ച, കുറവന്‍കുഴി, പാപ്പാല, പൊരുന്തമണ്‍ പ്രദേശങ്ങളിലാണ് അപകടങ്ങളിലേറെയും നടക്കുന്നത്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ അമിതവേഗമാണ് മറ്റൊരു കാരണം.


പൊരുന്തമണിലാണ് അപകടങ്ങളിലേറെയും നടന്നിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ പത്തു ജീവനുകളാണിവിടെ പൊലിഞ്ഞത്. കഴിഞ്ഞ സപ്തംബര്‍ 12 ന് ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആഗസ്ത് 5 ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞു. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ നടനും മിമിക്രി കലാകാരനുമായ അരുണ്‍ മരിച്ചു. വാഹനങ്ങള്‍ കൂട്ടി ഇടിക്കുന്നതാണ് പൊരുന്തമണില്‍ സ്ഥിരമായി സംഭവിക്കുന്നത്. അമിതവേഗമാണ് പലപ്പോഴും ഇവിടെ ദുരന്തത്തിനിടയാക്കുന്നത്.


മണലേത്തുപച്ചയില്‍ ഇറക്കവും വളവും പലപ്പോഴും ദുരന്തം വിതയ്ക്കുന്നുണ്ട്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുന്നതാണ് ഇവിടെ സ്ഥിരമായി സംഭവിക്കുന്നത്. കുറവന്‍കുഴിയിലും പാപ്പാലയിലും കൊടുംവളവുകളാണ് മിക്കപ്പോഴും അപകടക്കെണിയാകുന്നത്. പാപ്പാലയില്‍ കുന്നിടിച്ച് പുതിയ റോഡ് നിര്‍മിച്ചപ്പോള്‍ വളവ് വലുതാവുകയാണുണ്ടായത്. നിരവധി അപകടങ്ങളാണിവിടെ നിത്യവും നടക്കുന്നത്.


റോഡില്‍ പലയിടത്തുമുള്ള ചെറിയ ചരിവ് വാഹനങ്ങള്‍ക്ക് വന്‍ ഭീഷണിയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചാറ്റല്‍മഴയുള്ള സമയത്ത് സാമാന്യവേഗതയിലുള്ള വാഹനങ്ങളും തെന്നി മറിയുന്നതിന് ഇടയാക്കുന്നുണ്ട്.


പുളിമാത്ത് വളവ് കഴിഞ്ഞ് നിവര്‍ന്ന റോഡാണ് പൊരുന്തമണിനെ മരണക്കെണിയാക്കുന്നത്. കിളിമാനൂരില്‍നിന്നും കാരേറ്റേക്ക് പോകുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് സാമാന്യത്തിലധികം വേഗത്തിലാണ് കടന്നുപോകുന്നത്. എതിര്‍ദിശയില്‍ പെട്ടെന്നേതെങ്കിലും വാഹനങ്ങള്‍ കയറി വരുന്നതും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് വന്‍ അപകടങ്ങള്‍ക്കിടയാക്കുന്നത്.


സെപ്തംബര്‍ 12 നുണ്ടായ അപകടത്തെത്തുടര്‍ന്ന് പൊരുന്തമണില്‍ രണ്ടിടത്ത് വേഗത നിയന്ത്രണത്തിന് താത്കാലിക സംവിധാനം കിളിമാനൂര്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചില വാഹനങ്ങള്‍ ഇടിച്ചിട്ട് കടന്നുപോവുകയുണ്ടായി. ഈ സംവിധാനം സ്ഥാപിച്ചശേഷം അപകടങ്ങള്‍ കുറഞ്ഞുവെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


വേഗം നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനങ്ങളുണ്ടാക്കുകയും അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചാല്‍ അപകടങ്ങളെ വലിയൊരളവില്‍ തടയാനാവുമെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കാന്‍പോലും ജനത്തിന് ഭയമാണ്. തട്ടത്തുമലമുതല്‍ കാരേറ്റ്‌വരെയുള്ള പ്രദേശത്ത് അപകടമൊഴിവാക്കാന്‍ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു. പോലീസിന്റെ വാഹന പരിശോധന കര്‍ശനമാക്കണമെന്നും അമിത വേഗതയില്‍പോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശന ശിക്ഷ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Read the rest of this entry »

വര്‍ക്കല നഗരസഭയില്‍ വിജിലന്‍സ് പരിശോധന

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെയാണ് നാലുപേരടങ്ങിയ അന്വേഷണസംഘം എത്തിയത്. പരാതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇവര്‍ പരിശോധിച്ചു. വൈകീട്ട് അഞ്ചോടെയാണ് മടങ്ങിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും വീഴ്ചകളോ ക്രമക്കേടോ നടന്നിട്ടുണ്ടോയെന്നുള്ളകാര്യം ഇവര്‍ പരിശോധിച്ചു വരികയാണെന്ന് അറിയുന്നു. നഗരസഭയ്‌ക്കെതിരെ ഇത്തരം നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന...
Read the rest of this entry »

മാലിന്യസംസ്‌കരണ കരാര്‍ കാസര്‍കോട് സര്‍വീസ് സൊസൈറ്റിക്ക്

ആറ്റിങ്ങല്‍ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാലിന്യസംസ്‌കരണ കരാര്‍ തുടര്‍ന്നും കാസര്‍കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്‍േറതാണ് തീരുമാനം. ഏപ്രില്‍ 30ന് നേരത്തെ സൊസൈറ്റിയും നഗരസഭയുമായുണ്ടാക്കിയ കരാര്‍ അവസാനിക്കുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൊസൈറ്റി അധികൃതര്‍ കരാര്‍ പുതുക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി.

ആറ്റിങ്ങല്‍ നരഗസഭ ലൈബ്രറിയോട് ചേര്‍ന്നുള്ള ആറ്റിങ്ങല്‍ കലാപസ്മാരക ഹാളിന്റെ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഹാള്‍ തുറക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. എട്ട് മണിക്കൂറിന് 2000 രൂപയും നാല് മണിക്കൂറിന് 1000 രൂപയുമാണ് നിരക്ക്. 1000 രൂപയാണ് ഡെപ്പോസിറ്റ്.
Read the rest of this entry »

Citizen Journalist