വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെയാണ് നാലുപേരടങ്ങിയ അന്വേഷണസംഘം എത്തിയത്. പരാതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇവര്‍ പരിശോധിച്ചു. വൈകീട്ട് അഞ്ചോടെയാണ് മടങ്ങിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും വീഴ്ചകളോ ക്രമക്കേടോ നടന്നിട്ടുണ്ടോയെന്നുള്ളകാര്യം ഇവര്‍ പരിശോധിച്ചു വരികയാണെന്ന് അറിയുന്നു. നഗരസഭയ്‌ക്കെതിരെ ഇത്തരം നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന...




Posted in 


No Response to "വര്‍ക്കല നഗരസഭയില്‍ വിജിലന്‍സ് പരിശോധന"
Post a Comment