ആറ്റിങ്ങല്‍ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാലിന്യസംസ്‌കരണ കരാര്‍ തുടര്‍ന്നും കാസര്‍കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്‍േറതാണ് തീരുമാനം. ഏപ്രില്‍ 30ന് നേരത്തെ സൊസൈറ്റിയും നഗരസഭയുമായുണ്ടാക്കിയ കരാര്‍ അവസാനിക്കുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൊസൈറ്റി അധികൃതര്‍ കരാര്‍ പുതുക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി.
ആറ്റിങ്ങല്‍ നരഗസഭ ലൈബ്രറിയോട് ചേര്‍ന്നുള്ള ആറ്റിങ്ങല്‍ കലാപസ്മാരക ഹാളിന്റെ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഹാള്‍ തുറക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. എട്ട് മണിക്കൂറിന് 2000 രൂപയും നാല് മണിക്കൂറിന് 1000 രൂപയുമാണ് നിരക്ക്. 1000 രൂപയാണ് ഡെപ്പോസിറ്റ്.




Posted in 


No Response to "മാലിന്യസംസ്‌കരണ കരാര്‍ കാസര്‍കോട് സര്‍വീസ് സൊസൈറ്റിക്ക്"
Post a Comment