ചിറയിന്‍കീഴ് പെരുംകുഴി അഴൂര്‍ പ്രദേശങ്ങളില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം . കഴിഞ്ഞ ദിവസം ഗുണ്ടാ സംഘം വീടാക്രമിക്കുകയും നിരവതി പേരെ മര്‍ദ്ദിക്കുകയും ചെയ്തു വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും ബൈക്കും തല്ലിത്തകര്‍ത്തു .പോലീസ് നിഷ്ക്രിയത്വത്തിനെതിരെ ജനരോക്ഷമിരമ്പുന്നു ....
വര്‍ക്കല നെടുംകണ്ട മലവിള ലക്ഷംവീട് കോളനിയിലെ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ യുള്ള സമരം തുടരുന്നു സമരം ചെയ്യുന്ന തങ്ങളെ പോലീസ് പീഡിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു
വെട്ടൂര്‍ ഗ്രാമപഞ്ചായത്തു ഭരണസമിതി കുടിവെള്ള പ്രശ്നത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നതായി പ്രതിപക്ഷത്തിന്‍റെ ആരോപണം പഞ്ചായത്ത് പടിക്കല്‍ പ്രതിപക്ഷം പ്രതിഷേധിച്ചു
സ്കൂള്‍ കെട്ടിടത്തിന്‍റെ മേല്‍കൂരയിലെ തകര്‍ന്ന ഓടുകള്‍ മാറ്റാന്‍ സ്കൂളിലെ കുട്ടികള്‍ തന്നെ കയറി . PTA യുടെയും പ്രഥമ അദ്യാപകന്‍റെയും നടപടികള്‍ ഭയന്നാണത്രേ ഇവര്‍ മേല്‍കൂരയ്ക്കു മുകളില്‍ കയറി പണി തുടങ്ങിയത് ഈ അപകടം പിടിച്ച പണി നാട്ടുകാരെ പരിഭ്രാന്തരാക്കി
വര്‍ക്കല പെരുംകുളത്തെ mini industrial estate ന്‍റെ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യെറുന്നതായി ആക്ഷേപം ഇവിടുത്തെ വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നതായും ആക്ഷേപമുയരുന്നു