ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണത്രെ മരം മുറിച്ചു മാറ്റിയത് .
സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ കൂടി വര്‍ക്കലയ്ക്കും താലൂക്ക് പദവിമന്ത്രി k m മാണിയാണ് നിയമസഭയില്‍ പുതിയ 12 താലൂക്കുകള്‍ കൂടി രൂപീകരിച്ചതായി പ്രഖ്യാപിച്ചത് .
മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു മുതലപ്പോഴിയോടു ചേര്‍ന്ന പെരുമാതുറ തുറമുഖ കേന്ദ്രത്തിന്‍റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .
വര്‍ക്കലയില്‍ UDF ന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം നടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം ഉത്ഘാടനം ചെയ്തു . വികസന മുന്നേറ്റം സുതാര്യമായി നടപ്പാക്കുകയാണ് UDFന്‍റെ ലക്‌ഷ്യമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു .
11 kv ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേറ്റുവീണ തൊഴിലാളികള്‍ മരിച്ചെന്നു കരുതി KSEB- സബ്എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു നഗരൂര്‍ സ്വദേശി ഷിബു ആണ് മരിച്ചത് .
ചിറയിന്‍കീഴ് താലൂക്കില്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു .ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി .
വര്‍ക്കല അകത്തുമുറി സ്വദേശിയെ മൂന്ന് അംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി . നിലവിളക്കുകൊണ്ട് അക്രമികള്‍ ഇയാളുടെ തലയ്ക്കു അടിക്കുകയായിരുന്നു വര്‍ക്കല പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണം ഉയരുന്നു
വര്‍ക്കല പാപനാശതീരത്തെ ബലി മണ്ഡപ നിര്‍മ്മാണത്തിനെതിരെ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. തീരത്ത് അഗ്നിവലയം സൃഷ്ടിച്ചാണ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്
ചിറയിന്‍കീഴ് മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ കൃഷിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3012 ലക്ഷം രൂപ അനുവതിച്ചു താമസംവിന ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത് .
ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു വീണ്ടും ബഹളം . ആറ്റിങ്ങലിനടുത്ത് ചെമ്പകമഗലത്ത് കഴിഞ്ഞ ദിവസം കല്ലിടല്‍ ജോലി നാട്ടുകാര്‍ തടസപ്പെടുത്തി പാതയുടെ ഇരുവശത്തുനിന്നും സ്ഥലമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം
ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പില്‍ നിന്ന് തോനയ്ക്കല്‍ ആശാന്‍ സ്മാരകത്തെയും ഒഴിവാക്കിയില്ല . ആശാന്‍ സ്മാരകത്തില്‍ നിന്ന് സ്ഥലമെടുക്കില്ലന്നു നേരത്തെ സര്‍ക്കാരും ഉറപ്പുനല്‍കിയിരുന്നതാണ് . പക്ഷെ ഉറപ്പുകള്‍ കാറ്റില്‍ പറന്നു . ഹൈവേ റവന്യൂ ഉദ്യോഗസ്ഥര്‍ ആശാന്‍ സ്മാരകത്തില്‍ കല്ലിട്ടു
ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ഇരട്ടനേട്ടം കേന്ദ്ര സര്‍ക്കാരിന്‍റെ ' യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ' പദ്ധതി കേരളത്തില്‍ പൈലറ്റ് ചെയ്യാനുള്ള സുവര്‍ണ്ണ അവസരം ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകൈവന്നിരിക്കുന്നു
അഞ്ചുതെങ്ങിനെ മത്സ്യ ഗ്രാമം പദ്ധതിയില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേതിച്ചു CPM പ്രവര്‍ത്തകര്‍ അഞ്ചുതെങ്ങില്‍ റോഡ് ഉപരോധിച്ചു .UDF സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് CPM നേതാക്കള്‍ പറഞ്ഞു
കാളിയൂട്ടിന്‍റെഭാഗമായി ശാര്‍ക്കരയില്‍ ഭക്തിയുടെ നിറവില്‍ മുടിയുഴിച്ചില്‍ നടന്നു ദേശവാസികള്‍ നിറപറയും നിലവിളക്കുമൊരുക്കി ദുര്‍ഗ്ഗാ ദേവി യേയും ഭദ്രകാളി യേയും വരവേറ്റു