Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

ആറ്റിങ്ങല്‍ ഗേള്‍സ് സ്‌കൂള്‍ മന്ദിരം ജൂണില്‍ തുറക്കും ..




ആറ്റിങ്ങല്‍: രണ്ടരവര്‍ഷമായി പണിപൂര്‍ത്തിയാകാതെ കിടന്ന ആറ്റിങ്ങല്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ദിരം ഈ അധ്യയനവര്‍ഷം തുറക്കും. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്.

ആറ് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന ഒറ്റനില മന്ദിരമാണ് ഇവിടെ നിര്‍മിക്കുന്നത്. രണ്ടരവര്‍ഷം മുമ്പാണ് സ്‌കൂളിലെ പ്രധാനമന്ദിരത്തിന് പിന്നിലായി കെട്ടിടംപണി തുടങ്ങിയത്. ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ക്ലാസ് മുറികള്‍ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.

എസ്.എസ്.എ. ഫണ്ടുപയോഗിച്ചാണ് പണി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ നിര്‍മാണ നടപടികള്‍ സുഗമമായി നീങ്ങി. കെട്ടിടം കെട്ടി വാര്‍പ്പ് കഴിഞ്ഞപ്പോഴേക്കും തുടര്‍നിര്‍മാണത്തിന് പണംതികയാതെ വന്നു. ഇതോടെ പണി നിര്‍ത്തി. എസ്.എസ്.എ. ഫണ്ട് ആവശ്യപ്പെട്ടെങ്കിലും പണിപൂര്‍ത്തിയായാല്‍ മാത്രമേ പണം നല്‍കൂവെന്ന നിലപാടിലായിരുന്നു അധികൃതര്‍. ഒടുവില്‍ മുന്‍ എം.എല്‍.എ. ആനത്തലവട്ടം ആനന്ദന്റെ എം.എല്‍.എ. ഫണ്ട് ചെലവഴിച്ച് കെട്ടിടം പണി തുടരാന്‍ തീരുമാനിച്ചു. തീരുമാനം വന്നെങ്കിലും നിര്‍മാണം പുനരാരംഭിക്കാന്‍ മാസങ്ങളെടുത്തു.

ഇതോടെ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ജൂണിലും മന്ദിരം പൂര്‍ത്തിയാകില്ലെന്ന സ്ഥിതിവന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിരന്തര സമ്മര്‍ദംമൂലമാണ് നിര്‍മാണം പുനരാരംഭിച്ചത്.

പുതിയ കെട്ടിടം വരുമ്പോഴും സ്‌കൂളിലെ പ്രധാന മന്ദിരത്തിന്റെ ശോച്യാവസ്ഥ പ്രശ്‌നമാവുകയാണ്. ആകെ ജീര്‍ണിച്ച കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ കെട്ടിടത്തിന് പകരമായി ആധുനികരീതിയിലുള്ള പുതിയ മന്ദിരം നിര്‍മിക്കുകയോ നിലവിലെ കെട്ടിടം പുതുക്കിപ്പണിയുകയോ ചെയ്യണമെന്നാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ആവശ്യം.

No Response to "ആറ്റിങ്ങല്‍ ഗേള്‍സ് സ്‌കൂള്‍ മന്ദിരം ജൂണില്‍ തുറക്കും .."

Post a Comment

Citizen Journalist