കിളിമാനൂര്: റോഡിലൂടെ നടത്തിക്കൊണ്ടുപോകവേ ഇടഞ്ഞ് പരാക്രമം കാട്ടിയ ആനയെ മൂന്നുമണിക്കൂര്‍ കഴിഞ്ഞ് ഉടമയെത്തി തളച്ചു. പുത്തന്‍കുളം ഷാജിയുടെ ഉടമസ്ഥതയിലുള്ള ഗുരുപ്രസാദ് എന്ന ആനയാണ് വ്യാഴാഴ്ച രാവിലെ 9.30ന് കിളിമാനൂര്‍ ചൂട്ടയില്‍വെച്ച് ഇടഞ്ഞത്.
കിളിമാനൂരില്‍ നിന്ന് നഗരൂര്‍ ഭാഗത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് സംഭവം. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ചൂട്ടയിലെത്തിയപ്പോള്‍ പിണങ്ങിയ ആന ഈരാഴിക്കുളത്തിന് സമീപത്തെ പുരയിടത്തിലേക്ക് കയറി കാര്‍ഷിക വിളകള്‍ ചവിട്ടിമെതിക്കാന്‍ തുടങ്ങി. ഈ സമയം രണ്ടാം പാപ്പന്‍ ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാപ്പാനെ കുടഞ്ഞെറിഞ്ഞശേഷം ആന അടുത്ത പറമ്പിലേയ്ക്ക് കയറി. തളയ്ക്കാനുള്ള ശ്രമവുമായി ഒന്നാം പാപ്പാനും ആനയെ സമീപിച്ചെങ്കിലും ആന അയാളെയും തട്ടിയെറിഞ്ഞു.
തുടര്‍ന്ന് കാര്‍ഷിക വിളകള്‍ ചവിട്ടിയൊടിക്കുകയും വാഴകള്‍ ഒടിച്ച് തിന്നുകയും ചെയ്തു. പാപ്പാന്മാര്‍ ഭയന്ന് പിന്മാറിയതിനെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് ആനയുടെ ഉടമസ്ഥനുമായി ബന്ധപ്പെടുകയും ഉടമ ഉടന്‍തന്നെ ആനയ്ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുമായി ചൂട്ടയിലെത്തുകയും ചെയ്തു. ഉടമയെ കണ്ടതോടെ ശാന്തനായ ആന ഉടമ നല്‍കിയ ഭക്ഷണം കഴിച്ചു. ഈ സമയം പാപ്പാന്മാര്‍ ആനയെ തളച്ചു.
No Response to "കിളിമാനൂര് ഇടഞ്ഞ ആനയെ ഉടമയെത്തി തളച്ചു.."
Post a Comment