കിളിമാനൂര്‍: റോഡ് നിര്‍മാണത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറെ ഉപരോധിച്ചു. കിളിമാനൂര്‍-പള്ളിക്കല്‍, ചെമ്മരുത്തുമുക്ക്-പുതുശ്ശേരിമുക്ക്, പോങ്ങനാട്-പുതുശ്ശേരിമുക്ക്, പൊരുന്തമണ്‍-കല്ലറ റോഡ് നിര്‍മാണങ്ങളില്‍ വന്‍അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. റീടാര്‍ ചെയ്ത റോഡ് പലയിടങ്ങളിലും ഇളകിത്തകര്‍ന്നിട്ടുണ്ട്. ടാറിങ് പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ചിപ്‌സും മെറ്റലും ഇളകിപ്പോയതാണ് ആക്ഷേപത്തിനിടയാക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ 11 ന് ആരംഭിച്ച ഉപരോധം ഡി.വൈ.എഫ്.ഐ. കിളിമാനൂര്‍ ഏരിയാ സെക്രട്ടറി എന്‍. ജഹാംഗീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി. ശ്രീകുമാര്‍ അധ്യക്ഷനായി. പി. ഹരീഷ്, രതീഷ് വെള്ളല്ലൂര്‍, അഭിലാഷ്, അനൂബ്ആനന്ദ്, ധനുലാല്‍, ജിതിന്‍ചന്ദ്, വിജിന്‍, ജയേന്ദ്രന്‍, അനസ് എന്നിവര്‍ നേതൃത്വം നല്‍കി.
കിളിമാനൂര്‍ എസ്.ഐ. ഡി.ഷിബുകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇതുവരെ പണി തുടങ്ങാത്ത കരാറുകാരുടെ കരാര്‍ റദ്ദുചെയ്യുമെന്നും റോഡുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിച്ചു.
No Response to "Kilimanoor ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എന്‍ജിനീയറെ ഉപരോധിച്ചു"
Post a Comment