വര്‍ക്കല: പാലച്ചിറയില്‍ സുഖമില്ലാത്ത ഭര്‍ത്താവിനൊപ്പം നടക്കാനിറങ്ങിയ സ്ത്രീയെ വെടിവെച്ച് പരിക്കേല്പിച്ച കേസില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരേറ്റില്‍ സ്വദേശികളായ അഞ്ച് പേരെയാണ് സംശയത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പിടികൂടിയത്. ഇവരില്‍നിന്ന് വെടിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന എയര്‍ഗണ്‍ തോക്കും കണ്ടെടുത്തു. വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം മാത്രമേ ഈ തോക്ക് കൊണ്ടാണോ കൃത്യം നടത്തിയതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതിനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവദിവസം ഇവര്‍ കാറില്‍ സഞ്ചരിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍നിന്ന് വെളിപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് സംഭവം നടക്കുന്നത്. പാലച്ചിറ ദരിശുവിളവീട്ടില്‍ അബ്ദുള്‍ ഹമീദിന്റെ ഭാര്യ ഷാനിദയ്ക്ക് (49) കാറില്‍ എത്തിയ അജ്ഞാതസംഘത്തില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. തോള്‍ഭാഗത്ത് ആഴത്തില്‍ തുളച്ചുകയറിയ ലോഹച്ചീള് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പക്ഷികളെ വെടിവെയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതാകാമെന്ന് പോലീസ് അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലച്ചിറയിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിവന്നു.
പേരേറ്റില്‍ ഭാഗത്ത് എയര്‍ഗണ്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് തോക്ക് വാങ്ങാനെന്ന വ്യാജേന ഇവരെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സ്ഥിരീകരണം ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കേസ്സെടുക്കുമെന്ന് പോലീസ് പറഞ്ഞു.
No Response to "Varkkala വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവം: അഞ്ചുപേര്‍ കസ്റ്റഡിയില്"
Post a Comment