Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

പാളയംകുന്നിലെ യുവതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കുടുംബാംഗങ്ങള്‍ ആസ്‌പത്രിയില്‍

വര്‍ക്കല: പാളയംകുന്നിന് സമീപം യുവതി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് സംശയം. അയിരൂര്‍ പാളയംകുന്ന് കുന്നുവിള വീട്ടില്‍ ബൈജുവിന്റെ ഭാര്യ പ്രജിത (25) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ഛര്‍ദ്ദിയേയും വയറിളക്കത്തേയും തുടര്‍ന്ന് ഇവരെ തൊട്ടടുത്തുള്ള ആസ്​പത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്ത ദിവസം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Don't Let Food Poisoning Spoil Your Life
                                                                     Experts share simple tips on grilling safety


Many people are savvy about keeping foods that spoil easily out of the sun, they may still be making mistakes that can serve up a hefty dose of food poisoning.


To help prevent these calamities, the American Dietetic Association and ConAgra Foods' Home Food Safety program has some tips about how to avoid food poisoning:

1. Wash your hands often -- for at least 20 seconds in warm soapy water -- before, during and after handling food outside. A bottle of hand sanitizer by the grill will help you if you can't get to a sink.

2. Separate raw meats from ready-to-eat foods and keep them in separate containers to avoid cross-contamination.

3. Make sure you cook your food to the recommended temperatures -- use a food thermometer to make sure -- and refrigerate food promptly.

4. Scrub the grill and the utensils you use to cook food with, and don't forget to clean coolers and other containers. Use hot soapy water.

5. Don't use the same dish towel over and over because it can spread germs. Use paper towels -- don't reuse them -- and only use dish towels to dry dishes and hands.

6. Don't use the same brush to baste raw and cooked meats and boil leftover marinade before using it to season cooked meats.

7. Keep food cool with plenty of ice or ice packs and use a refrigerator thermometer to make sure your cooler is below 40 degrees F.

8. Don't allow food to be outside too long: in hot weather, 90 degrees F or above, an hour is the limit without refrigeration.

Read the rest of this entry »

ശാര്‍ക്കരയില്‍ ചലച്ചിത്രമേള
ചിറയിന്‍കീഴ്: ശാര്‍ക്കര മൈതാനിയില്‍ പ്രേംനസീര്‍ സ്മൃതി സായാഹ്നം- 2011ന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന ചലച്ചിത്രമേള ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലെ ആദ്യദിവസമായ ശനിയാഴ്ച 'പണിതീരാത്ത വീട്' പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച പ്രേംനസീര്‍ അഭിനയിച്ച 'അച്ചാരം അമ്മിണി ഓശാരം ഓമന'യും, 'ശ്രീരാമപട്ടാഭിഷേക'വും പ്രദര്‍ശിപ്പിക്കും.

മുന്‍കാലങ്ങളില്‍ ഏഴുദിവസത്തോളം നീണ്ടുനിന്ന മേള ഇക്കുറി രണ്ടു ദിവസമായി ഒതുങ്ങി. മേളയുടെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എം.എല്‍എ. ആനത്തലവട്ടം ആനന്ദന്‍ നിര്‍വഹിച്ചു. ചിറയിന്‍കീഴ് ഗ്രാമപ്പപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അധ്യക്ഷനായിരുന്നു. എസ്.വി. അനില്‍ ലാല്‍, ഡി. ശശികുമാര്‍, പി. മണികണ്ഠന്‍, പി.കെ. ഗോപിനാഥന്‍ , മോനി, പുതുക്കരി പ്രസന്നന്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശാര്‍ക്കര മൈതാനിയില്‍ 30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍വെച്ച് ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്‌കാരം ചലച്ചിത്രനടന്‍ ജി.കെ. പിള്ളയ്ക്ക് സമ്മാനിക്കും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Read the rest of this entry »

Ente nadu ente vartha Chirayinkeezhu Coir Making
Ente nadu ente vartha Chirayinkeezhu Coir Making
Report: Citizen journalist Arun T.V
Read the rest of this entry »

എണ്‍പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി...(Video Report)

ചിറയിന്‍കീഴ്: വക്കം സ്വദേശിനിയായ എണ്‍പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി. വൃദ്ധ ചിറയിന്‍കീഴ് താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ഒരാളാണ് പീഡിപ്പിച്ചതെന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു. ബുദ്ധിക്ക് സ്ഥിരതയില്ലാത്ത വൃദ്ധയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്.Video Reportസംഭവസമയത്ത് വൃദ്ധ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ശരീരത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.

കൂടുതല്‍ വൈദ്യപരിശോധനയിലൂടെ മാത്രമേ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ആസ്​പത്രി സൂപ്രണ്ട് പറഞ്ഞു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Read the rest of this entry »

കിളിമാനൂര് ഇടഞ്ഞ ആനയെ ഉടമയെത്തി തളച്ചു..
കിളിമാനൂര്‍: റോഡിലൂടെ നടത്തിക്കൊണ്ടുപോകവേ ഇടഞ്ഞ് പരാക്രമം കാട്ടിയ ആനയെ മൂന്നുമണിക്കൂര്‍ കഴിഞ്ഞ് ഉടമയെത്തി തളച്ചു. പുത്തന്‍കുളം ഷാജിയുടെ ഉടമസ്ഥതയിലുള്ള ഗുരുപ്രസാദ് എന്ന ആനയാണ് വ്യാഴാഴ്ച രാവിലെ 9.30ന് കിളിമാനൂര്‍ ചൂട്ടയില്‍വെച്ച് ഇടഞ്ഞത്.

കിളിമാനൂരില്‍ നിന്ന് നഗരൂര്‍ ഭാഗത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് സംഭവം. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ചൂട്ടയിലെത്തിയപ്പോള്‍ പിണങ്ങിയ ആന ഈരാഴിക്കുളത്തിന് സമീപത്തെ പുരയിടത്തിലേക്ക് കയറി കാര്‍ഷിക വിളകള്‍ ചവിട്ടിമെതിക്കാന്‍ തുടങ്ങി. ഈ സമയം രണ്ടാം പാപ്പന്‍ ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാപ്പാനെ കുടഞ്ഞെറിഞ്ഞശേഷം ആന അടുത്ത പറമ്പിലേയ്ക്ക് കയറി. തളയ്ക്കാനുള്ള ശ്രമവുമായി ഒന്നാം പാപ്പാനും ആനയെ സമീപിച്ചെങ്കിലും ആന അയാളെയും തട്ടിയെറിഞ്ഞു.

തുടര്‍ന്ന് കാര്‍ഷിക വിളകള്‍ ചവിട്ടിയൊടിക്കുകയും വാഴകള്‍ ഒടിച്ച് തിന്നുകയും ചെയ്തു. പാപ്പാന്മാര്‍ ഭയന്ന് പിന്മാറിയതിനെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് ആനയുടെ ഉടമസ്ഥനുമായി ബന്ധപ്പെടുകയും ഉടമ ഉടന്‍തന്നെ ആനയ്ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുമായി ചൂട്ടയിലെത്തുകയും ചെയ്തു. ഉടമയെ കണ്ടതോടെ ശാന്തനായ ആന ഉടമ നല്‍കിയ ഭക്ഷണം കഴിച്ചു. ഈ സമയം പാപ്പാന്മാര്‍ ആനയെ തളച്ചു.
Read the rest of this entry »

വര്‍ക്കലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം: വെള്ളക്കച്ചവടം പൊടിപൊടിക്കുന്നു ...


വര്‍ക്കല: വേനല്‍ കടുത്തതോടെ വര്‍ക്കലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. താരതമ്യേന കിണറുകള്‍ കുറവായ വര്‍ക്കല നഗരത്തില്‍ പൈപ്പ്‌വെള്ളം കൂടി കിട്ടാതായതോടെ ജനജീവിതം ദുരിതമായി. കുടിവെള്ളത്തിനായി പലരും കിലോമീറ്ററുകള്‍ താണ്ടേണ്ടുന്ന അവസ്ഥയാണ്. പൊതുപൈപ്പിലൂടെ വല്ലപ്പോഴും എത്തുന്ന വെള്ളം നൂല് കനത്തിലാണ് കിട്ടുന്നത്.

കുടിവെള്ളത്തിന് ക്ഷാമം രൂക്ഷമായിട്ടും ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

സ്വകാര്യ വ്യക്തികള്‍ ടാങ്കുകളില്‍ എത്തിക്കുന്ന ജലത്തെയാണ് ഇപ്പോള്‍ പലരും ആശ്രയിക്കുന്നത്. ടാങ്കിന്റെയും വാഹനത്തിന്റെയും വലിപ്പം അനുസരിച്ച് 300 രൂപ മുതല്‍ 1000 രൂപവരെയാണ് വെള്ളത്തിന് വിലയീടാക്കുന്നത്. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളക്കച്ചവടത്തിനായി നിരവധിപേര്‍ രംഗത്ത് എത്തുന്നുണ്ട്. തോടുകളിലും നദികളിലും ഉള്ള വെള്ളമാണ് ഇവരില്‍ പലരും ഊറ്റിയെടുക്കുന്നത്. ഇത് സമീപത്തെ കിണറുകളിലെ ജലവിതാനം താഴുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. വേണ്ടത്ര ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് ഈ രീതിയില്‍ വെള്ളം എത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിര്‍മാണ മേഖലയിലും ഹോട്ടലുകളിലും വ്യവസായ സ്ഥാപനങ്ങളിലുമാണ് ലോറികളില്‍ വെള്ളംകൂടുതലായും വരുന്നത്.

അതേസമയം വൈദ്യുതി തകരാര്‍ കാരണം പമ്പിങ്ങിന് കാലതാമസം നേരിടുന്നതാണ് ഉയര്‍ന്ന പ്രദേശങ്ങളിലെ ജലവിതരണത്തിന് തടസ്സം ഉണ്ടാകുന്നതെന്ന് ജല അതോറിട്ടി അധികൃതര്‍ അറിയിച്ചു. പമ്പിങ് തുടങ്ങിയാല്‍ തന്നെ ടാങ്ക് നിറയാന്‍ സമയം വേണ്ടിവരും. താഴ്ന്ന പ്രദേശങ്ങളില്‍ ഉപഭോഗം കൂടുമ്പോഴാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം നേരിടുന്നത്. വര്‍ക്കല നഗരത്തിലെ കാലഹരണപ്പെട്ട പൈപ്പുകളും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
Read the rest of this entry »

ആറ്റിങ്ങല്‍ ഗേള്‍സ് സ്‌കൂള്‍ മന്ദിരം ജൂണില്‍ തുറക്കും ..
ആറ്റിങ്ങല്‍: രണ്ടരവര്‍ഷമായി പണിപൂര്‍ത്തിയാകാതെ കിടന്ന ആറ്റിങ്ങല്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ദിരം ഈ അധ്യയനവര്‍ഷം തുറക്കും. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്.

ആറ് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന ഒറ്റനില മന്ദിരമാണ് ഇവിടെ നിര്‍മിക്കുന്നത്. രണ്ടരവര്‍ഷം മുമ്പാണ് സ്‌കൂളിലെ പ്രധാനമന്ദിരത്തിന് പിന്നിലായി കെട്ടിടംപണി തുടങ്ങിയത്. ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ക്ലാസ് മുറികള്‍ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.

എസ്.എസ്.എ. ഫണ്ടുപയോഗിച്ചാണ് പണി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ നിര്‍മാണ നടപടികള്‍ സുഗമമായി നീങ്ങി. കെട്ടിടം കെട്ടി വാര്‍പ്പ് കഴിഞ്ഞപ്പോഴേക്കും തുടര്‍നിര്‍മാണത്തിന് പണംതികയാതെ വന്നു. ഇതോടെ പണി നിര്‍ത്തി. എസ്.എസ്.എ. ഫണ്ട് ആവശ്യപ്പെട്ടെങ്കിലും പണിപൂര്‍ത്തിയായാല്‍ മാത്രമേ പണം നല്‍കൂവെന്ന നിലപാടിലായിരുന്നു അധികൃതര്‍. ഒടുവില്‍ മുന്‍ എം.എല്‍.എ. ആനത്തലവട്ടം ആനന്ദന്റെ എം.എല്‍.എ. ഫണ്ട് ചെലവഴിച്ച് കെട്ടിടം പണി തുടരാന്‍ തീരുമാനിച്ചു. തീരുമാനം വന്നെങ്കിലും നിര്‍മാണം പുനരാരംഭിക്കാന്‍ മാസങ്ങളെടുത്തു.

ഇതോടെ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ജൂണിലും മന്ദിരം പൂര്‍ത്തിയാകില്ലെന്ന സ്ഥിതിവന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിരന്തര സമ്മര്‍ദംമൂലമാണ് നിര്‍മാണം പുനരാരംഭിച്ചത്.

പുതിയ കെട്ടിടം വരുമ്പോഴും സ്‌കൂളിലെ പ്രധാന മന്ദിരത്തിന്റെ ശോച്യാവസ്ഥ പ്രശ്‌നമാവുകയാണ്. ആകെ ജീര്‍ണിച്ച കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ കെട്ടിടത്തിന് പകരമായി ആധുനികരീതിയിലുള്ള പുതിയ മന്ദിരം നിര്‍മിക്കുകയോ നിലവിലെ കെട്ടിടം പുതുക്കിപ്പണിയുകയോ ചെയ്യണമെന്നാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ആവശ്യം.
Read the rest of this entry »

Attingal: സിവില്‍ സര്‍വീസ് പരീക്ഷ: നാലാം റാങ്ക് ആറ്റിങ്ങല്‍ സ്വദേശിക്ക്

2010 ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിക്ക്. ആറ്റിങ്ങല്‍, പി.എച്ച്.ഇ റോഡ് 'ഗണേശപ്രസന്ന' യില്‍ അഭിരാം ജി. ശങ്കറാണ് നാലാം റാങ്ക് നേടിയത്. 


  സിവില്‍സര്‍വീസ് നേട്ടം കൊയ്ത മലയാളി വിദ്യാര്‍ത്ഥികളില്‍ 30 പേരെ സംഭാവന ചെയ്തത് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയാണ്. ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ ഏഴ് പേരുണ്ട്. ഇതില്‍ പൊന്‍തിളക്കം നല്‍കുന്നത് നാലാം റാങ്ക് നേടിയ ആറ്റിങ്ങല്‍ സ്വദേശി അഭിരാം ജി. ശങ്കറാണ്.Tags:Civil service Exam 4th rang from Kerala (Attingal) Abiram G Sanker Civil service Exam Result Kerala.
Read the rest of this entry »

വര്‍ക്കലയില്‍ പത്തോളം വീടുകള്‍ക്ക് നേരെ ആക്രമണം..


 വര്‍ക്കല പൊലീസ് സ്‌റ്റേഷന്‍  പരിധിയില്‍  കഴിഞ്ഞദിവസം  പത്തോളം വീടുകള്‍ക്ക്  നേരെ ആക്രമണം; വാഹനങ്ങള്‍ക്ക്  നേരെയും  കല്ലേറുണ്ടായി.  ബൈക്കിലെത്തി ആക്രമണം നടത്തിയ സംഘത്തെ പൊലീസ്  പിന്തുടര്‍ന്നെങ്കിലും  പിടികൂടാന്‍ കഴിഞ്ഞില്ല.
വര്‍ക്കല രഘുനാഥപുരം  വട്ടപ്ലാംമൂട് റഫീഖിന്റെ വീടിനും വീട്ടുമുറ്റത്ത് കിടന്ന കാറിന് നേരെയും കല്ലേറുണ്ടായി.  നരിക്കല്ല്മുക്ക് സ്വദേശി ഫസീലയുടെയും വീടും കാറും ആക്രമിക്കപ്പെട്ടു. തെറ്റിക്കുളം  സ്വദേശി മോഹന്‍രാജ്, എണാറുവിളയില്‍ മോഹനന്‍ എന്നിവരുടെയും കല്ലമ്പലം ഭാഗത്ത് അഞ്ച് വീടുകളും  ആക്രമിക്കപ്പെട്ടു. ഹീറോഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കില്‍  കറങ്ങിനടന്നാണ് സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം രാത്രി 12 ഓടെയാണ്  ആക്രമണങ്ങള്‍ നടന്നത്.  വിവരം അറിഞ്ഞെത്തിയ പൊലീസ് ബൈക്ക് കണ്ടെങ്കിലും   പിന്തുടരുന്നതിനിടെ  വെട്ടിച്ച് സംഘം  കടന്നു.
മദ്യപിച്ച്  കറങ്ങിനടന്ന സാമൂഹികവിരുദ്ധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read the rest of this entry »

Attingal Sai Gramam :സായിഗ്രാമത്തില്‍ സത്യസായിബാബാ ക്ഷേത്രം ആറ്റിങ്ങല്‍: സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ നിര്‍മിക്കാന്‍പോകുന്ന സത്യസായി ബാബ ക്ഷേത്രത്തിലേക്കുള്ള വെള്ളിയിലുള്ള പ്രതിഷ്ഠാവിഗ്രഹം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കൊട്ടാരത്തില്‍നിന്നും നല്‍കി. ഷിര്‍ദിസായിയുടെ സായിഗ്രാമത്തിലെ ക്ഷേത്രം ദക്ഷിണഷിര്‍ദി സംസ്ഥാന്‍ എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മുന്‍വശത്തായി 21 അടി ഉയരമുള്ള കുന്നിന്‍പുറത്താണ് ഭഗവാന്‍ സത്യസായിബാബയുടെ ക്ഷേത്രം സ്ഥാപിക്കുന്നത്. മെയ് 11ന് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. കേരളത്തിലെ സത്യസായിബാബയുടെ ആദ്യക്ഷേത്രമായി ഇത് അറിയപ്പെടും. 2011 നവംബര്‍ 23ന് ബാബയുടെ 87-ാം ജന്മദിനത്തിന് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കും.
Read the rest of this entry »

Attingal: എന്‍.എസ്.എസ്. ഓഫീസുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം


ആറ്റിങ്ങല്‍: എന്‍.എസ്.എസ്. കരയോഗം ഓഫീസുകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എന്‍.എസ്.എസ്. ചിറയിന്‍കീഴ് താലൂക്ക് കരയോഗ യൂണിയന്‍ ആവശ്യപ്പെട്ടു. കരയോഗം ഓഫീസുകള്‍ ആക്രമിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണെന്നും ഇത് അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ആക്ടിങ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുകള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനന്‍പിള്ള അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി ജി. സുരേന്ദ്രന്‍പിള്ള അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കി. വൈസ് പ്രസിഡന്റ് ഹരിദാസന്‍ നായര്‍, മറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി അംഗങ്ങള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരുംസംബന്ധിച്ചു.
Read the rest of this entry »

Kilimanoor ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എന്‍ജിനീയറെ ഉപരോധിച്ചു

കിളിമാനൂര്‍: റോഡ് നിര്‍മാണത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറെ ഉപരോധിച്ചു. കിളിമാനൂര്‍-പള്ളിക്കല്‍, ചെമ്മരുത്തുമുക്ക്-പുതുശ്ശേരിമുക്ക്, പോങ്ങനാട്-പുതുശ്ശേരിമുക്ക്, പൊരുന്തമണ്‍-കല്ലറ റോഡ് നിര്‍മാണങ്ങളില്‍ വന്‍അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. റീടാര്‍ ചെയ്ത റോഡ് പലയിടങ്ങളിലും ഇളകിത്തകര്‍ന്നിട്ടുണ്ട്. ടാറിങ് പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ചിപ്‌സും മെറ്റലും ഇളകിപ്പോയതാണ് ആക്ഷേപത്തിനിടയാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ 11 ന് ആരംഭിച്ച ഉപരോധം ഡി.വൈ.എഫ്.ഐ. കിളിമാനൂര്‍ ഏരിയാ സെക്രട്ടറി എന്‍. ജഹാംഗീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി. ശ്രീകുമാര്‍ അധ്യക്ഷനായി. പി. ഹരീഷ്, രതീഷ് വെള്ളല്ലൂര്‍, അഭിലാഷ്, അനൂബ്ആനന്ദ്, ധനുലാല്‍, ജിതിന്‍ചന്ദ്, വിജിന്‍, ജയേന്ദ്രന്‍, അനസ് എന്നിവര്‍ നേതൃത്വം നല്‍കി.

കിളിമാനൂര്‍ എസ്.ഐ. ഡി.ഷിബുകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇതുവരെ പണി തുടങ്ങാത്ത കരാറുകാരുടെ കരാര്‍ റദ്ദുചെയ്യുമെന്നും റോഡുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിച്ചു.
Read the rest of this entry »

Kallara മോഷണം തടയാനുള്ള ശ്രമം കാവല്‍ക്കാരന്റെ ജീവന്‍ അപഹരിച്ചു ...

തൊഴിലിനോട് നൂറുശതമാനം കൂറുപുലര്‍ത്തിയ രവീന്ദ്രന്‍ നായര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. കല്ലറയില്‍ വ്യാഴാഴ്ച മോഷണം നടന്ന ജസീന ജുവലറിയിലെ സുരക്ഷാജീവനക്കാരനാണ് കല്ലറ കുറ്റിമൂട് കതിരുവിള മരുതറ വീട്ടില്‍ രവീന്ദ്രന്‍ നായര്‍ (60). ജുവലറിയില്‍ മോഷണം നടത്താനെത്തിയവരെ കണ്ടെത്തി തടയാന്‍ ശ്രമിക്കുന്നതിനിടയിലാവണം രവീന്ദ്രന്‍നായര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നു.

ജുവലറിയുടെ പിന്‍വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഈ സമയം രവീന്ദ്രന്‍നായര്‍ കടയുടെ പിന്‍വശത്തെത്താനാണ് സാധ്യത. ഇവിടെ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. രവീന്ദ്രന്‍നായരുടെ മൊബൈലും ഒരു താക്കോലും ഈ ഭാഗത്തുനിന്ന് ലഭിച്ചു. ഇദ്ദേഹത്തെ തലയ്ക്കടിച്ചശേഷം വലിച്ചിഴച്ച് സ്‌കൂള്‍വളപ്പിലിറക്കിക്കൊണ്ടുപോയി കിണറ്റില്‍ തള്ളിയതാകുമെന്നാണ് പോലീസിന്റെ നിഗമനം. സ്‌കൂളിന്റെ അരികിലുള്ള ഇടുങ്ങിയ ഭാഗത്തും ഇടനാഴിയിലും വഴിയിലും ചോരക്കറയുണ്ട്. ഇടതുകണ്ണിന് മുകളിലും മൂര്‍ദ്ധാവിലും തലയുടെ പിന്‍ഭാഗത്തും ശക്തമായ പ്രഹരമേറ്റതായാണ് സൂചന.

വെള്ളിയാഴ്ച രാവിലെ ജുവലറിയില്‍ മോഷണം നടന്നതായി വിവരമറിയുമ്പോഴും കൊലപാതകത്തെക്കുറിച്ച് ആരുമറിഞ്ഞിരുന്നില്ല. ജുവലറി ഉടമ അന്വേഷിച്ചപ്പോള്‍ രവീന്ദ്രന്‍ നായര്‍ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞു. ഈ സമയത്ത് സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല ക്ലാസ് നടക്കുകയായിരുന്നു. പോലീസ്‌സംഘമെത്തി ജുവലറിയുടെ പിന്‍ഭാഗം പരിശോധിച്ചപ്പോഴാണ് കൊല നടന്നിരിക്കാനുള്ള സാധ്യത കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കാണുന്നത്.

കൊലപാതകം നടന്നതറിഞ്ഞതോടെ സ്‌കൂളിനുമുന്നിലും ജുവലറിക്കുമുന്നിലും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. ഇതോടെ കിളിമാനൂര്‍ സി.ഐ. വി. സുഗതന്‍, വെഞ്ഞാറമൂട് സി.ഐ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

കൂലിപ്പണിക്കാരനായിരുന്ന രവീന്ദ്രന്‍ നായര്‍ അഞ്ചുവര്‍ഷം മുമ്പാണ് ജസീന ജുവലറിയുടെ സെക്യൂരിറ്റി ജീവനക്കാരനാകുന്നത്. ശാന്തസ്വഭാവിയും കൃത്യനിഷ്ഠയുമുള്ള ജീവനക്കാരനായിരുന്നു ഇദ്ദേഹമെന്ന് മറ്റുള്ളവര്‍ പറയുന്നു. ജുവലറിക്കെതിര്‍വശത്തുള്ള പഴയകടയിലാണ് രവീന്ദ്രന്‍ നായര്‍ വിശ്രമിക്കാനിരിക്കുന്നത്. ഈ കടയ്ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ബാഗും സാധനങ്ങളും ഇരിപ്പുണ്ടായിരുന്നു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് രവീന്ദ്രന്‍ നായരുടെ കുടുംബം.

നാടിനെ നടുക്കിയ മോഷണത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തി.


Read the rest of this entry »

Varkkala ഡോക്ടര്‍മാരുടെ സമരം: വര്‍ക്കലയില്‍ ആസ്‌പത്രികള്‍ സ്തംഭിച്ചു താലൂക്ക് ആസ്‌പത്രിയില്‍ രോഗികള്‍ ബഹളംവെച്ചുവര്‍ക്കല: ശമ്പള പരിഷ്‌കരണത്തില്‍ അവഗണനയുണ്ടെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച നടത്തിയ സമരം വര്‍ക്കലയില്‍ ആസ്​പത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കി. ആസ്​പത്രിയിലെത്തിയ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ മടങ്ങി.

വര്‍ക്കല താലൂക്ക് ആസ്​പത്രിയില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴിയുള്ള രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഒ.പി. ഇല്ലെന്നുകാണിച്ച് ബോര്‍ഡ് തൂക്കിയിരുന്നു. 600-ഓളം പേരാണ് ദിവസവും താലൂക്ക് ആസ്​പത്രിയില്‍ ഒ.പി.യിലെ ചികിത്സയ്ക്കായി എത്തുന്നത്. ഡോക്ടര്‍മാരുടെ പണിമുടക്കറിയാതെ വന്ന ഇവര്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബഹളംവെച്ചു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുറച്ച് രോഗികളെ പരിശോധിക്കാന്‍ തയ്യാറായതിനുശേഷമാണ് രംഗം ശാന്തമായത്. എന്‍.ആര്‍.എച്ച്.എം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 11 പേരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ ഒന്‍പതുപേരും ഡ്യൂട്ടിക്കെത്തിയില്ല. കിടത്തിച്ചികിത്സയിലുള്ളവര്‍ക്കും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുണ്ട്.

മണമ്പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒ.പി. വിഭാഗം പൂട്ടിയ നിലയിലായിരുന്നു. ഇവിടെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കിയത് ആസ്​പത്രിയെ നിശ്ചലാവസ്ഥയിലാക്കി. കിടത്തിച്ചികിത്സയിലുള്ളവരെ രാവിലെയെത്തിയ ഡോക്ടര്‍ പരിശോധിച്ചശേഷം മടങ്ങിപ്പോയി. പിന്നീടെത്തിയ രോഗികള്‍ വലയുകയും ചെയ്തു. ചെറുന്നിയൂര്‍, ഒറ്റൂര്‍, വെട്ടൂര്‍, ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറ, ഇടവ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. ഇടവയില്‍ മൂന്ന് ഡോക്ടര്‍മാരുണ്ടെങ്കിലും ആരുംതന്നെ ജോലിക്കെത്തിയില്ല. മറ്റ് കേന്ദ്രങ്ങളില്‍ ഓരോ ഡോക്ടര്‍മാരാണുള്ളത്. ഇവിടെയെല്ലാം ഒ.പി. പ്രവര്‍ത്തനം അവതാളത്തിലായത് രോഗികളെ വലച്ചു. ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമരം രോഗികളെ ബാധിച്ചില്ല. ഇവിടെ പതിവുപോലെ തന്നെ ഒ.പി. പ്രവര്‍ത്തനം നടന്നു. എന്‍.ആര്‍.എച്ച്.എം. വഴിയുള്ള ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് കാരണം.
Read the rest of this entry »

Varkkala വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവം: അഞ്ചുപേര്‍ കസ്റ്റഡിയില്


വര്‍ക്കല: പാലച്ചിറയില്‍ സുഖമില്ലാത്ത ഭര്‍ത്താവിനൊപ്പം നടക്കാനിറങ്ങിയ സ്ത്രീയെ വെടിവെച്ച് പരിക്കേല്പിച്ച കേസില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരേറ്റില്‍ സ്വദേശികളായ അഞ്ച് പേരെയാണ് സംശയത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പിടികൂടിയത്. ഇവരില്‍നിന്ന് വെടിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന എയര്‍ഗണ്‍ തോക്കും കണ്ടെടുത്തു. വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം മാത്രമേ ഈ തോക്ക് കൊണ്ടാണോ കൃത്യം നടത്തിയതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതിനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവദിവസം ഇവര്‍ കാറില്‍ സഞ്ചരിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍നിന്ന് വെളിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് സംഭവം നടക്കുന്നത്. പാലച്ചിറ ദരിശുവിളവീട്ടില്‍ അബ്ദുള്‍ ഹമീദിന്റെ ഭാര്യ ഷാനിദയ്ക്ക് (49) കാറില്‍ എത്തിയ അജ്ഞാതസംഘത്തില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. തോള്‍ഭാഗത്ത് ആഴത്തില്‍ തുളച്ചുകയറിയ ലോഹച്ചീള് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പക്ഷികളെ വെടിവെയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതാകാമെന്ന് പോലീസ് അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലച്ചിറയിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിവന്നു.

പേരേറ്റില്‍ ഭാഗത്ത് എയര്‍ഗണ്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് തോക്ക് വാങ്ങാനെന്ന വ്യാജേന ഇവരെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സ്ഥിരീകരണം ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കേസ്സെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Read the rest of this entry »

Kilimanoor ക്ഷേത്രസംരക്ഷണസമിതി വിവാഹം നടത്തുന്നു
മഹാദേവേശ്വരം ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ യുവതിയുടെയും യുവാവിന്റെയും വിവാഹം നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10ന് ക്ഷേത്രസന്നിധിയിലാണ് വിവാഹം. കുമ്മനം രാജശേഖരന്‍, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും.

Read the rest of this entry »

Citizen Journalist