വര്‍ക്കല രഘുനാഥപുരം വട്ടപ്ലാംമൂട് റഫീഖിന്റെ വീടിനും വീട്ടുമുറ്റത്ത് കിടന്ന കാറിന് നേരെയും കല്ലേറുണ്ടായി. നരിക്കല്ല്മുക്ക് സ്വദേശി ഫസീലയുടെയും വീടും കാറും ആക്രമിക്കപ്പെട്ടു. തെറ്റിക്കുളം സ്വദേശി മോഹന്‍രാജ്, എണാറുവിളയില്‍ മോഹനന്‍ എന്നിവരുടെയും കല്ലമ്പലം ഭാഗത്ത് അഞ്ച് വീടുകളും ആക്രമിക്കപ്പെട്ടു. ഹീറോഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കില്‍ കറങ്ങിനടന്നാണ് സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം രാത്രി 12 ഓടെയാണ് ആക്രമണങ്ങള്‍ നടന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ബൈക്ക് കണ്ടെങ്കിലും പിന്തുടരുന്നതിനിടെ വെട്ടിച്ച് സംഘം കടന്നു.
മദ്യപിച്ച് കറങ്ങിനടന്ന സാമൂഹികവിരുദ്ധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യപിച്ച് കറങ്ങിനടന്ന സാമൂഹികവിരുദ്ധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




Posted in 


No Response to "വര്‍ക്കലയില്‍ പത്തോളം വീടുകള്‍ക്ക് നേരെ ആക്രമണം.."
Post a Comment