മുന്‍കാലങ്ങളില്‍ ഏഴുദിവസത്തോളം നീണ്ടുനിന്ന മേള ഇക്കുറി രണ്ടു ദിവസമായി ഒതുങ്ങി. മേളയുടെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എം.എല്‍എ. ആനത്തലവട്ടം ആനന്ദന്‍ നിര്‍വഹിച്ചു. ചിറയിന്‍കീഴ് ഗ്രാമപ്പപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അധ്യക്ഷനായിരുന്നു. എസ്.വി. അനില്‍ ലാല്‍, ഡി. ശശികുമാര്‍, പി. മണികണ്ഠന്‍, പി.കെ. ഗോപിനാഥന്‍ , മോനി, പുതുക്കരി പ്രസന്നന്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശാര്‍ക്കര മൈതാനിയില്‍ 30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍വെച്ച് ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്‌കാരം ചലച്ചിത്രനടന്‍ ജി.കെ. പിള്ളയ്ക്ക് സമ്മാനിക്കും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.




Posted in 


No Response to "ശാര്‍ക്കരയില്‍ ചലച്ചിത്രമേള"
Post a Comment