ആറ്റിങ്ങല്‍: സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ നിര്‍മിക്കാന്‍പോകുന്ന സത്യസായി ബാബ ക്ഷേത്രത്തിലേക്കുള്ള വെള്ളിയിലുള്ള പ്രതിഷ്ഠാവിഗ്രഹം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കൊട്ടാരത്തില്‍നിന്നും നല്‍കി. ഷിര്‍ദിസായിയുടെ സായിഗ്രാമത്തിലെ ക്ഷേത്രം ദക്ഷിണഷിര്‍ദി സംസ്ഥാന്‍ എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മുന്‍വശത്തായി 21 അടി ഉയരമുള്ള കുന്നിന്‍പുറത്താണ് ഭഗവാന്‍ സത്യസായിബാബയുടെ ക്ഷേത്രം സ്ഥാപിക്കുന്നത്. മെയ് 11ന് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. കേരളത്തിലെ സത്യസായിബാബയുടെ ആദ്യക്ഷേത്രമായി ഇത് അറിയപ്പെടും. 2011 നവംബര്‍ 23ന് ബാബയുടെ 87-ാം ജന്മദിനത്തിന് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കും.
Posted in
No Response to "Attingal Sai Gramam :സായിഗ്രാമത്തില്‍ സത്യസായിബാബാ ക്ഷേത്രം"
No Response to "Attingal Sai Gramam :സായിഗ്രാമത്തില്‍ സത്യസായിബാബാ ക്ഷേത്രം"
Post a Comment